Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2026 20:29 IST
Share News :
കടുത്തുരുത്തി: അയൺ ബോക്സ് ഓഫാക്കാൻ മറന്നു, കോട്ടയത്ത് അതിരമ്പുഴയിൽ വീടിൻ്റെ മുറികൾക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ അനമല ഭാഗത്ത് താമസിക്കുന്ന രാജീവ് മാത്യുവിൻ്റെ വീടിനാണ് തീ പിടിച്ചത്. പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക് പോയിരുന്നു. എന്നാൽ ഉപയോഗശേഷം തേപ്പുപെട്ടി ഓഫാക്കാൻ മറന്നു പോയതാണ് അപകടത്തിന് കാരണമായത്.
പിന്നീട് രാവിലെ 9 മണിയോടെ വീട്ടിൽ നിന്നും പുക ഉയരുന്നതായി കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. വീടിന്റെ പുറകു വശത്ത് കൂടി പുക ഉയരുന്നത് കണ്ട ഇവർ ഉടൻ തന്നെ ക്രോ ബാർ ഉപയോഗിച്ച് വാതിൽ പൊളിച്ചു. വലിയ രീതിയിലുള്ള പുക ഉണ്ടായിരുന്നതിനാൽ ഏറെ ശ്രമകരമായി വീടിനകത്ത് കയറിയാണ് തീ പൂർണമായി കെടുത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാദിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി.
അയേൺ ബോക്സ് ഉപയോഗിച്ചിട്ട് ഓഫാക്കാൻ മറന്നതിനാൽ ചൂടായി തേപ്പുപെട്ടി ഉരുകി തീ പടരുകയായിരുന്നു. മുറിയിൽ ഉണ്ടായിരുന്ന 2 കട്ടിൽ, മെത്ത, തുണികൾ എന്നിവ പൂർണമായി കത്തി നശിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്, അബ്ബാസി, അരുൺ, അനീഷ് ജി നായർ, ഷഫീക്, ഹോം ഗാർഡ് ദിലീപ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.