Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2026 09:20 IST
Share News :
ചാത്തന്നൂർ: വാഹനങ്ങൾ ഒാടിത്തുടങ്ങിയ ദേശീയപാത 66ൽ ബൈപാസ് റോഡിൽ പാലത്തറയിൽ ഉയരപ്പാതയിൽ വിള്ളൽ. ഇന്നലെ രാവിലെയാണ് പാലത്തറ ജംക്‌ഷനിൽ ഉയരപ്പാതയിൽ 10 മീറ്റർ നീളത്തിൽ വിള്ളൽ കണ്ടത്. നാട്ടുകാർ ഉടൻ കരാർ കമ്പനി അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു. വിള്ളൽ ആഴത്തിൽ ഉള്ളതല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഉദ്യോഗസ്ഥർ അറിയച്ചതെന്ന് ലെയ്സൻ ഒാഫിസർ എ.ആർ റഹ്മാൻ പറഞ്ഞു. ടാർ ചെയ്ത് കഴിഞ്ഞാൽ ചില സ്ഥലങ്ങളിൽ ഇതുപോലെ വിള്ളൽ പ്രത്യക്ഷപ്പെടാറുണ്ട്.
പുറംഭാഗത്ത് മാത്രമുള്ള വിള്ളലാണ് ഇവിടെ കണ്ടതെന്ന് പരിശോധനയിൽ വ്യക്തമായി. വിള്ളൽ കണ്ട ഭാഗത്ത് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ ടാർ ഇളക്കി മാറ്റി. ഉടൻ പുതിയ ടാറിങ് നടത്തുമെന്നും ലെയ്സൻ ഒാഫിസർ അറിയിച്ചു. അയത്തിലിൽ നിന്നു കൊട്ടിയത്തേക്കു പോകുന്ന വാഹനങ്ങൾ ആഴ്ചകളായി ഉയരപ്പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. മേവറം ജംക്‌ഷന് തൊട്ട് മുൻപ് വരെയാണ് ഉയരപ്പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നത്. മേവറത്ത് നേരത്തേ നിർമിച്ച മണ്ണിട്ട് ഉയർത്തിയ ഭാഗം മാറ്റി ഇവിടെ തൂണുകൾ നിർമിക്കുന്ന ജോലികൾ നടക്കുകയാണ്. ആഴ്ചകൾക്ക് മുൻപ് കാവനാട് ഭാഗത്തും ഉയരപ്പാതയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവിടെ അറ്റകുറ്റപ്പണികൾ നടത്തി.
Follow us on :
More in Related News
Please select your location.