Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2026 12:06 IST
Share News :
'മസ്‌ക്കറ്റ് : ഒമാനിലെ മലയാളി സെയിൽസ്മാൻമാർ, വ്യാപാരികൾ, വ്യവസായികൾ എന്നിവരുടെ പ്രമുഖ കൂട്ടായ്മയായ ഒമാൻ സെയിൽസ് ഫോറത്തിന്റെ (ഒ എസ് എഫ്) ഔദ്യോഗിക ലോഗോ പ്രകാശനം നടന്നു.
മൊബേല നമ്പർ സെവനിലുള്ള 'കൂട്ടുകറി' റെസ്റ്റോറന്റിൽ വെച്ചായിരുന്നു ചടങ്ങ്.
സംഘടനയുടെ ചെയർമാൻ നവാഫ് കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വൈസറി ബോർഡ് മെമ്പർ അലിക്കുഞ്ഞു ടിവി, പ്രസിഡന്റ് അജ്മൽ ഫവാസ്, വൈസ് പ്രസിഡന്റുമാരായ അമീൻ, അനിൽ കോടിയേരി, സെക്രട്ടറി സിദ്ദീഖ് എ.പി., ജോയിന്റ് സെക്രട്ടറിമാരായ ശരത് രാജ് മാടക്കത്തറ, ഫഹദ് ഷെരീഫ്, ട്രഷറർ സനൽ, ജോയിന്റ് ട്രഷറർ സുജിത്ത് എന്നിവരുൾപ്പെടെയുള്ള പ്രധാന ഭാരവാഹികളുടെയും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയതായി രണ്ട് എക്സിക്യൂട്ടീവ് ഭാരവാഹികളെക്കൂടി ചടങ്ങിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലുള്ള കമ്മിറ്റിയോടൊപ്പം പുതിയ ഭാരവാഹികൾ കൂടി ചേരുന്നതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാകും.
നിലവിൽ ഒമാനിലെ ഒരു പ്രമുഖ ആശുപത്രിയുമായി സഹകരിച്ച് സംഘടനയിലെ അംഗങ്ങൾക്കായി പ്രത്യേക മെഡിക്കൽ ഡിസ്കൗണ്ടുകളും ചികിത്സാ ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഒമാനിലുള്ള മറ്റു പ്രമുഖ ആശുപത്രികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ചികിത്സാ ഇളവുകൾ ലഭ്യമാക്കാനുള്ള ഊർജ്ജിതമായ ശ്രമങ്ങളിലാണ് കമ്മിറ്റിയെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒമാനിലുള്ള സെയിൽസ്മാൻമാരുടെയും വ്യാപാരികളുടെയും കച്ചവട അഭിവൃദ്ധിക്കായുള്ള സഹായങ്ങൾ എത്തിക്കുക, അവർക്ക് ആവശ്യമായ നിയമപരമായ പരിരക്ഷ ഉറപ്പാക്കുക, കൂടാതെ അർഹരായവർക്ക് ചികിത്സാ സഹായങ്ങൾ നൽകുക എന്നിവയാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ യോഗത്തിൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി ഒമാൻ സെയിൽസ് ഫോറം മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.
Follow us on :
More in Related News
Please select your location.