Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസിൽ 21 വയസ്സുകാരന് 6 വർഷം കഠിന തടവും 40,000 രൂപ പിഴയും..

08 Apr 2026 18:28 IST

MUKUNDAN

Share News :

ചാവക്കാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത 21 വയസ്സുകാരനെ 6 വർഷം കഠിനതടവിനും 40,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.2023 ജൂൺ മാസത്തിലെ പല ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചാവക്കാട് തിരുവത്ര ഏസി പടി മേപ്പുറത്ത് വീട്ടിൽ അബ്ദുൾ നാസർ മകൻ നിസാമുദ്ദീനെ(21)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. ചാവക്കാട് സ്റ്റേഷനിലെ  എസ് സിപിഒ അനിത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ബിപിൻ ബി.നായർ എഫ് ഐആർ രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തി.എസ്ഐ സെസിൽ ക്രിസ്ത്യൻ രാജ് തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.എസ് സിപിഒ സന്ദീപ് കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ്‌ ചെയ്തു.പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിക്കുകയും,ശാസ്ത്രീയ തെളിവുകൾ അടക്കം 20 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ സിപിഒ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Follow us on :

More in Related News