Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 10:53 IST
Share News :
പൊന്നാനി : കുട്ടികളിൽ തൊഴിൽ നൈപുണ്യവും സർഗാത്മകതയും അന്വേഷണശേഷിയും വളർത്തുന്നതിനായി പൊന്നാനി കടവനാട് ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ ക്രിയേറ്റീവ് കോർണർ സജ്ജീകരിച്ചു. സമഗ്ര ശിക്ഷാ കേരളം സ്‌ട്രീം ഇക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായി പൊന്നാനി യു.ആർ.സിക്ക് കീഴിലാണ് പദ്ധതി നടപ്പാക്കിയത്. ശാസ്ത്ര, ഗണിത ആശയങ്ങൾ പ്രവൃത്തിയിലൂടെ പഠിപ്പിക്കുന്നതിനും കുട്ടികളിൽ തൊഴിൽ സംസ്കാരം വളർത്തുന്നതിനും ക്രിയേറ്റീവ് കോർണർ സഹായകരമാകും.
ക്രിയേറ്റീവ് കോർണറിൻ്റെ ഉദ്ഘാടനം കെ.പി. നൗഷാദലി എം.എൽ.എ നിർവഹിച്ചു. പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി.വി. സുധ അധ്യക്ഷയായി. എസ്.എസ്.കെ മലപ്പുറം ഡി.പി.സി ഡോ. എം പി ഷാഹുൽ ഹമീദ് മുഖ്യാതിഥിയായി.
സ്കൂളിലെ വിവിധ ക്ലാസുകളിൽ സജ്ജീകരിച്ച സ്മാർട്ട് ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം മുൻ ലോക കേരള സഭാംഗം സി.പി കുഞ്ഞിമൂസ നിർവഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സൗദാമിനി, റീന പ്രകാശൻ, നഗരസഭ കൗൺസിലർമാരായ എം.വി പ്രകാശൻ, പി ഷംസുദ്ദീൻ, മിനിത പ്രദീപ്, ശരണ്യ, ബി.പി.സി സി റഫീഖ്, പി.ടി.എ പ്രസിഡൻ്റ് വർണ്ണ പ്രവീൺ, എസ്.എം.സി ചെയർമാർ ബിനോജ്, സ്‌കൂൾ എച്ച്.എം അലവി എടത്തടത്തിൽ, എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.