Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 13:30 IST
Share News :
വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കത്തഷ്ടമി മഹോത്സവത്തിന് കൊടികയറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മറ്റപ്പള്ളി അനുജൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ശ്രിധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, എറഞ്ചേരി ദേവൻ നമ്പൂതിരി, കൊളായി അർജുൻ എന്നിവർ സഹ കാർമികരായി. രാവിലെ 7.23 ന് ഉത്തരധ്രുവത്തിലാണ് കൊടികയറിയത്. ഉഷ: പൂജ, എത്യത്ത പൂജ , പന്തിരടിപൂജ എന്നിവക്ക് ശേഷം കൊടിക്കുറയിലെക്ക് ദേവചൈതന്യം ആവാഹിക്കുന്ന വിശേഷാൽ പൂജകൾ നടത്തി.തുടർന്ന് അത്യാഡംബരത്തോടെ കൊടിക്കൂറ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ബലിക്കൽ പുരയിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം പുണ്യ മുഹൂർത്തത്തിലാണ് കൊടിയേറ്റ് നടന്നത്. നിറദീപവും നിറപറയും നെറ്റിപ്പടം കെട്ടിയ മൂന്ന് ഗജവീരൻമാരും സ്വർണ്ണ കുടകളും മുത്തുക്കുടകളും കൊടിയേറ്റിന് മാറ്റേകി. വേദമന്ത്ര ജപവും പഞ്ചാക്ഷരി മന്ത്രവും വാദ്യമേളങ്ങളുടെ താളവും അകമ്പടിയായി.
കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മീഷണർ എം ബി .സുനിൽ കുമാറും കലാമണ്ഡപത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമയും
ദീപം തെളിയിച്ചു. ക്ഷേത്രത്തിനകത്തുള്ള പോലിസ് കൺട്രോൾ റൂമിന്റയും ചുക്കുവെളള കൗണ്ടറിന്റെയും ദീപ പ്രകാശനം ദേവസ്വം കമ്മീഷണർ നിർ വഹിച്ചു. മീഡിയ സെന്റർ, എക്സൈസ് കൺട്രോൾ റൂം, ആരോഗ്യ വകുപ്പ് തുടങ്ങിയ വയുടെ ദീപ പ്രകാശനം ഡപ്യൂട്ടി കമ്മീഷണർ കെ.ഇന്ദു കുമാരി നിർവഹിച്ചു. കെ.ബിനിമോൻ എം.എൽഎ, അസിസ്റ്റൻ്റ് കമ്മീഷണർ, എസ്. അഭിലാഷ്, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ്. വിമൽ കുമാർ അഡിഷണൽ എസ്. പി. പി.കെ.സജിവ് , വൈക്കം ഡി.വൈ.എസ്.പി.കെ.എൻ രാജേഷ്, നഗരസഭ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത 12 ദിനരാത്രങ്ങളിൽ നാദശരീരൻ്റെ സന്നിധിയിൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാകാരന്മാർ താള, മേള, നാട്യ വിസ്മയം ഒരുക്കും. ഡിസംബർ 1 നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. പുലർച്ചെ 4.30 മുതൽ അഷ്ടമി ദർശനം. 2 ന് ആറാട്ട്.
Follow us on :
Tags:
More in Related News
Please select your location.