Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് നേതാക്കളുടെയും അറസ്റ്റ്: കോഴിക്കോട് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രതിഷേധം

22 Jul 2026 07:10 IST

Enlight Media

Share News :

കോഴിക്കോട്: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും എംപിമാരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

തുടർന്ന് പ്രവർത്തകർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻപിൽ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് ഉപരോധം അവസാനിച്ചത്.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് എംഎൽഎ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ വൈശാൽ കല്ലാട്ട്, വി.ടി. നിഹാൽ, ജില്ലാ ഭാരവാഹികളായ എം. ഷിബു, ജിനീഷ് ലാൽ മുല്ലാശ്ശേരി, പി.എം. ആഷിഖ്, അസംബ്ലി പ്രസിഡന്റുമാരായ ഫസൽ പാലങ്ങാട്, ടി. അഭിജിത്ത്, സലൂജ് രാഘവൻ, ആഷിഖ് പിലാക്കൽ, സായൂജ് പേരാമ്പ്ര, അസീസ് മാവൂർ, കെഎസ്‌യു നേതാക്കളായ അർജുൻ പൂനത്ത്, ഫുഹാദ് സനീൻ, അഹദ് സമാൻ, ഫായിസ് നടുവണ്ണൂർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News