Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2026 16:29 IST
Share News :
കോട്ടയം: മലയാള മനോരമ മുൻ ഫോട്ടോഗ്രാഫർ പി ആർ ദേവദാസ് (70) അന്തരിച്ചു. ഭൗതികശരീരം ചൊവ്വാഴ്ച മോർച്ചറിയിൽ സൂക്ഷിക്കും. ബുധനാഴ്ച രാവിലെ ആറ് മുതൽ ഏഴ് വരെ കുടമാളൂരിലുള്ള തറവാട്ടിൽ പൊതു ദർശനനത്തിനായി വയ്ക്കും. തുടർന്ന് താമസ സ്ഥലമായ തിരുവഞ്ചൂർ ചീനിക്കുഴിയിലുള്ള വീട്ടിൽ കൊണ്ടുവരും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാങ്ങാനം പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
ഭാര്യ: ശൈലജ. മക്കൾ: വിഷ്ണുദാസ്, ദേവിക ദാസ്.
സീനിയർ ജേർണലിസ്‌റ്റ്‌സ് ഫോറം സംസ്ഥാന കമ്മറ്റി അംഗവും കോട്ടയം ജില്ലാ ട്രഷററും ആയിരുന്നു. സ്വദേശാഭിമാനി അവാർഡും പാമ്പൻ മാധവൻ സ്മാരക അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1980ൽ മലയാള മനോരമയിൽ ഡാർക്ക് റൂം അസിസ്റ്റന്റ് ആയിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 2017ൽ സീനിയർ ഫോട്ടോഗ്രാഫറായി വിരമിച്ചു.
Follow us on :
More in Related News
Please select your location.