Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണലൂർ മുൻ എംഎൽഎ പി.എ. മാധവൻ (80) അന്തരിച്ചു

01 Jul 2026 06:57 IST

NewsDelivery

Share News :

കൊച്ചി: മണലൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ P. A. Madhavan (80) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മാസങ്ങൾക്കു മുൻപ് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.

2011 മുതൽ 2016 വരെ മണലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു പി.എ. മാധവൻ. കോൺഗ്രസ് സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കെ.പി.സി.സി. നിർവാഹക സമിതി അംഗമായും ഡി.സി.സി. പ്രസിഡന്റായും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Follow us on :

More in Related News