Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2026 10:41 IST
Share News :
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാരിനോട് അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ല. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികൾ വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ൽ പൂർത്തിയാകണമെന്നും ഇതിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിൻ്റെ നീക്കം ഇതിനകം തന്നെ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഓഹരി വിൽപനയ്ക്ക് അനുമതി ആവശ്യപ്പെട്ട് അദാനി കമ്പനി ഇതുവരെ സർക്കാരിനെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സർക്കാരിന്റെ അനുമതി തേടാതെയുള്ള യാതൊരുവിധ ഓഹരി കൈമാറ്റത്തിനും യാതൊരുവിധ നിയമസാധുതയും ഉണ്ടാവില്ല.
വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ആഗോള കപ്പൽ ഗതാഗത കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും തമ്മിൽ 49 ശതമാനം ഓഹരികൾ കൈമാറാൻ നേരത്തെ ധാരണയിലെത്തിയിരുന്നു. 27, 000 കോടി രൂപയുടെ പദ്ധതിയിൽ MSC-യുടെ നിക്ഷേപം പതിമൂവായിരം കോടി രൂപയാണ്. രാജ്യത്തെ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെയും ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. ആഗോള ഷിപ്പിംഗ് കമ്പനിയായ MSC , വിഴിഞ്ഞം തുറമുഖത്തിൻ്റെ 49% ഓഹരി വാങ്ങി.
ആകെ 2.85 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള പദ്ധതിയിൽ MSC യുടെ ഉപ കമ്പനിയായ TiL നിക്ഷേപിക്കുന്നത് 1.397 ബില്യൺ യുഎസ് ഡോളറാണ്. ഇന്ത്യൻ രൂപയിൽ ഏതാണ്ട് 13000 കോടി രൂപയാണ് MSC യുടെ നിക്ഷേപം. BOT കരാർ പ്രകാരം 40 വർഷത്തേക്ക് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി പോർട്സിന് 49% ഓഹരി വിൽക്കാൻ അനുവാദമുണ്ട് . ഈ വ്യവസ്ഥ പാലിച്ചാണ് 13000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.