Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

12 Oct 2024 00:23 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: പതിനാലാം എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം

സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ്

പുരസ്കാരം നൽകുന്നത്, ഒക്ടോബർ‍ പതിനഞ്ചിനു മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.

നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമര്‍പ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കുകളിലും കവിയരുത്.

സൃഷ്ടികൾ kalalayamgulf@gmail.com എന്ന ഇ-മെയിലിലേക്ക്പിഡിഎഫ് ഫോര്‍മാറ്റിൽ അയക്കുക. മെയിൽ ബോഡിയിൽ പേര്, മൊബൈൽ നമ്പര്‍, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിര്‍ബന്ധമായും ചേര്‍ക്കുക. രചയിതാവിൻ്റെ പേരും, വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫിൽ ചേർക്കരുത്.

കൂടുതൽ വിവരങ്ങൾക്ക്: 94817292, 96561016 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Follow us on :

More in Related News