Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് സുഹൃത്തിനൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

09 May 2026 20:39 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് സുഹൃത്തിനൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയത്ത് കുടമാളൂർ ചാമത്ര തടിമില്ലിന് സമീപം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ കൊല്ലം സ്വദേശിയായ യുവാവാണ് മുങ്ങി മരിച്ചത്. പുലിക്കുട്ടിശ്ശേരിയിലെ റിസോർട്ടിലെ ജീവനക്കാരനായ പുനലൂർ സ്വദേശി ഷാഹുദ്ദീൻ (26) ആണു മരിച്ചത്. ഷാഹുദ്ദീനും സുഹൃത്ത്​ പ്രിൻസ് ജോർജും ആറ്റിൽ കുളിക്കുന്നതിനി​ടെ മുങ്ങിപ്പോവുകയായിരുന്നു. രണ്ടു പേർക്കും നീന്തലറിയില്ലായിരുന്നു. 

നാട്ടുകാർ ചങ്ങാടം ഇട്ടുകൊടുത്ത് പ്രിൻസ് ജോർജിന് കരക്ക്​ എത്തിച്ചെങ്കിലും ഷാഹുദ്ദീനെ രക്ഷിക്കാനായില്ല. കോട്ടയം യൂണിറ്റിലെ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി. തുടർന്ന് സ്കൂബ ഡൈവർ ആയ അഖിൽ എസ്​കൃഷ്ണൻ ഒരു മണിക്കൂറോളം വെള്ളത്തിൽ തെരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെടുത്തത്​. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Follow us on :

More in Related News