Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2026 20:25 IST
Share News :
കോട്ടയം: കോട്ടയത്ത് കൂരോപ്പടയിൽ മാതാപിതാക്കൾക്കൊപ്പം വിഷം കഴിച്ച് ചികിത്സയിലായിരുന്ന മകനും മരിച്ചു. മറ്റപ്പള്ളിയില്‍ ചിറപ്പുറത്ത് തോമസിന്റെ മകൻ
അലൻ തോമസ് (12) ആണ് മരിച്ചത്. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മകനും മരണത്തിന് കീഴടങ്ങിയതോടെ കൂട്ട ആത്മഹത്യയിൽ കുടുംബത്തിലെ നാല് പേരും മരിച്ചു. കഴിഞ്ഞ ദിവസം കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച അച്ഛനും അമ്മയും സഹോദരിയും മരിച്ചിരുന്നു. നാലംഗ കുടുംബം കളനാശിനി കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂരോപ്പട മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ശനിയാഴ്ച മരിച്ചിരുന്നു.
കുടുംബത്തിനുണ്ടായിരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളുമാണ് ഇത്തരമൊരു തീവ്ര തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാമ്പാടി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളോ മറ്റ് തെളിവുകളോ ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വരുന്നു.
കഴിഞ്ഞ ജൂലൈ 13 തിങ്കളാഴ്ച വൈകിട്ടാണ് നാലംഗ കുടുംബത്തെ വീടിനുള്ളില്‍ കളനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കളനാശിനിയുടെ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നീട് ശനിയാഴ്ച്ച പുലർച്ചെ 5.30-ഓടെയാണ് തോമസിന്റെ മകള്‍ മരിയ (17) മരിച്ചത്. മകളുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മ ജോസ്നയും (43) മരണത്തിന് കീഴടങ്ങുകയായിരുന്നു.
സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച ഉച്ചമുതല്‍ ജോസ്നയുടെ സഹോദരൻ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും കോള്‍ എടുത്തിരുന്നില്ല. സംശയം തോന്നി വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയില്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ നാലുപേരെയും വീടിനുള്ളില്‍ ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു.
Follow us on :
More in Related News
Please select your location.