Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2026 15:53 IST
Share News :
തിരുവനന്തപുരം : സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റബ്ബറിന്റെ താങ്ങുവില കിലോയ്ക്ക് 50 രൂപ വർധിപ്പിച്ച് 250 രൂപയാക്കി സർക്കാർ ഉത്തരവിറക്കി. ഉത്പാദന ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ താങ്ങുവില വർദ്ധിപ്പിക്കണമെന്ന് കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് സർക്കാർ 2026-27 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026 ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.
Follow us on :
Tags:
More in Related News
Please select your location.