Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബാറിനുള്ളിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ആക്രമിച്ച് മദ്യക്കുപ്പികൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ.

12 Jul 2024 19:01 IST

santhosh sharma.v

Share News :

വൈക്കം: ബാറിനുള്ളിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ആക്രമിച്ച് മദ്യം മോഷ്‌ടിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തലയാഴം സ്വദേശി ഹരീഷ് (34) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തോട്ടകം ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെത്തി വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടക്കുകയും, ജീവനക്കാരനെ ആക്രമിക്കുകയും ചെയ്ത ശേഷം അവിടെ ഉണ്ടായിരുന്ന ബിയർ കുപ്പികൾ മോഷ്ടിച്ച് കടന്നു കളയുകയുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി പോലീസ് അന്വോഷണം ശക്തമാക്കി.


Follow us on :

More in Related News