Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വയോധികയെ വീടിനുള്ളിൽ കയറി ഹെൽമറ്റിന് അടിച്ചു വീഴ്ത്തി മാലയും കമ്മലും മോഷ്‌ടിച്ച സംഭവം; പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ പിടിയിൽ.

17 Aug 2026 22:19 IST

santhosh sharma.v

Share News :

വൈക്കം: വയോധികയെ വീടിനുള്ളിൽ കയറി ഹെൽമറ്റിന് അടിച്ചു വീഴ്ത്തി മാലയും കമ്മലും മോഷ്‌ടിച്ച പ്രതിയെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഓഫീസിലെ ജീവനക്കാരൻ അക്കരപ്പാടം വടഅരികിൽ വീട്ടിൽ ഷാൽ (41)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് വൈക്കം പോലീസ് കേസ് റജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തിവരുന്നതിനിടെ തിങ്കളാഴ്ച രാവിലെ അക്കരപ്പാടം ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു. കമ്മൽ പറിച്ചെടുക്കുന്നതിനിടെ 62 കാരിയുടെ കാതിനും പരുക്കേറ്റിരുന്നു.ഇവർ താലൂക്ക് ആശുപ്രതിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു‌.

Follow us on :

More in Related News