Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാസർകോട് ചെമ്മനാട് അച്ഛനും 17കാരിയായ മകളും വീട്ടിൽ മരിച്ച നിലയിൽ

16 Aug 2026 11:43 IST

NewsDelivery

Share News :

കാസർകോട്: അച്ഛനെയും പ്ലസ് ടു വിദ്യാർഥിനിയായ മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും ചെമ്മനാട്ടെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശി ഗണേശൻ (55), പ്ലസ് ടു വിദ്യാർഥിനിയായ 17കാരിയായ മകൾ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11.10ഓടെ ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ ഹുക്കിലാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. സഹായം തേടുന്നത് പ്രധാനമാണ്. മാനസികാരോഗ്യ സഹായത്തിനായി ഇന്ത്യയിലെ Tele-MANAS 24×7 ടോൾ ഫ്രീ ഹെൽപ്‌ലൈൻ: 14416 എന്ന നമ്പറിൽ ബന്ധപ്പെടാം.

Follow us on :

More in Related News