Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2026 20:40 IST
Share News :
മസ്‌കറ്റ്: റൂവി മലയാളി അസോസിയേഷനും (RMA) നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വാദി കബീറും സംയുക്തമായി സംഘടിപ്പിച്ച വനിതകൾക്കായുള്ള പായസ മത്സരവും കുട്ടികൾക്കായുള്ള കളറിങ് മത്സരവും ശ്രദ്ധേയമായി.
ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ വനിതകളുടെയും കുട്ടികളുടെയും ആവേശകരമായ പങ്കാളിത്തം ഉണ്ടായി.
വ്യത്യസ്ത രുചിക്കൂട്ടുകളുമായി വനിതകൾ മാറ്റുരച്ച പായസ മത്സരത്തിൽ ആബിദ ബഷീർ ‘പായസ റാണി 2026’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ദീപ അഖിൽ ഒന്നാം റണ്ണറപ്പും ബിൻസി സിജോ രണ്ടാം റണ്ണറപ്പുമായി. മത്സരത്തിൽ പങ്കെടുത്തവർ തങ്ങളുടെ പാചക മികവ് തെളിയിക്കുന്ന വൈവിധ്യമാർന്ന പായസങ്ങളാണ് അവതരിപ്പിച്ചത്.
കുട്ടികളിലെ സർഗാത്മകതയും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കളറിങ് മത്സരത്തിൽ ഫെർണാണ്ടസ് ഇവൻ റെനിഷ് ഒന്നാം സ്ഥാനവും പ്രൈസ് സിബി രണ്ടാം സ്ഥാനവും അവന്തിക മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളെയും സംഘാടകർ അഭിനന്ദിച്ചു. അംഗങ്ങൾക്കും കുടുംബങ്ങൾക്കും ഓണത്തിന്റെ സന്തോഷം പങ്കിടുന്നതിനൊപ്പം വനിതകളുടെയും കുട്ടികളുടെയും കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വാദി കബീർ മാനേജ്മെന്റിന്റെ സഹകരണം പരിപാടിയുടെ വിജയത്തിൽ നിർണായകമായതായി സംഘാടകർ വ്യക്തമാക്കി. നെസ്റ്റോ വാദി കബീർ ജനറൽ മാനേജർ താഹ, മാർക്കറ്റിങ് ഹെഡ് മുജീബ്, റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ജയശങ്കർ, സുജിത് സുഗുണൻ, സുജിത് പത്മകുമാർ, ഷാജഹാൻ, നീതു ജിതിൻ, ലക്ഷ്മി വിജേഷ്, ബിൻസി സിജോ, ആശ്ന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണത്തിന്റെ ഒരുമയും സൗഹൃദവും ആഘോഷമാക്കിയ ഈ പരിപാടി റൂവി മലയാളി അസോസിയേഷനും നെസ്റ്റോയും ചേർന്നുള്ള മറ്റൊരു വിജയകരമായ സംരംഭമായി മാറിയതായി സംഘാടകർ അറിയിച്ചു. ഭാവിയിലും ഇത്തരം സാമൂഹിക, സാംസ്കാരിക, കുടുംബസൗഹൃദ പരിപാടികൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.