Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ സ്വർണമാല കവർന്ന രണ്ട് 19കാരെ പൊലീസ് പിടികൂടി.

23 Aug 2026 07:51 IST

NewsDelivery

Share News :

ട്യൂഷൻ അധ്യാപികയുടെ സ്വർണമാല കവർന്നു; പണം കൊണ്ട് സ്മാർട്ട്ഫോണുകൾ വാങ്ങി

തിരുവനന്തപുരം വള്ളക്കടക്കിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 64കാരിയായ അധ്യാപികയുടെ ഒരു പവൻ സ്വർണമാല തട്ടിപ്പറിച്ച കേസിൽ രണ്ട് 19കാരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ നന്ദു, അദ്വൈത് എന്നിവരാണ് പിടിയിലായത്.

മാല 50,000 രൂപയ്ക്ക് വിറ്റ പ്രതികൾ ഇതിൽ 45,000 രൂപ ഉപയോഗിച്ച് രണ്ട് സ്മാർട്ട്ഫോണുകൾ വാങ്ങിയതായി പൊലീസ് പറഞ്ഞു. അധ്യാപിക നൽകിയ ബൈക്ക് നമ്പറിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ തൃപ്പൂണിത്തുറയിൽ പിടിയിലായത്.

വർഷങ്ങളോളം ട്യൂഷനെടുത്ത് മിച്ചംപിടിച്ച പണം ഉപയോഗിച്ച് വാങ്ങിയ മാല നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് അധ്യാപിക. ഇനി ഒറ്റയ്ക്ക് പുറത്തിറങ്ങുമ്പോൾ സ്വർണത്തിന് പകരം 250 രൂപയുടെ മുക്കുപണ്ടം മാല ധരിക്കുമെന്നും അവർ വ്യക്തമാക്കി. കുടുംബത്തോടൊപ്പം പോകുമ്പോൾ മാത്രമേ ഇനി സ്വർണാഭരണങ്ങൾ ധരിക്കൂ എന്നും അധ്യാപിക പറഞ്ഞു.

Follow us on :

More in Related News