Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2026 10:34 IST
Share News :
പരപ്പനങ്ങാടി : ശ്രീ കൂരിയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണം ആഘോഷങ്ങളുടെ ഭാഗമായി മനോഹരമായ തിരുവോണ
പൂക്കളം ഒരുക്കി. ക്ഷേത്രാങ്കണത്തിൽ നടന്ന പൂക്കളമൊരുക്കൽ ചടങ്ങിൽ ക്ഷേത്രത്തിലെ ശ്രീ ഹരി തിരുമേനി, തണ്ടാം പറമ്പത്ത് സന്തോഷ്, തണ്ടാം പറമ്പത്ത് അമൽ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
വിവിധ വർണങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ച് ഒരുക്കിയ പൂക്കളം ഓണാഘോഷത്തിന് കൂടുതൽ മനോഹാരിത പകർന്നു. ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ്മയോടെയാണ് പൂക്കളം ഒരുക്കിയത്. നിരവധി ഭക്തജനങ്ങളും തിരുവോണ നാളിൽ ക്ഷേത്ര ദർശനത്തിനും പൂക്കളം കാണുവാനുമായി എത്തി ചേർന്നു.
തിരുവോണത്തിന്റെ ഐക്യവും സന്തോഷവും വിളിച്ചോതുന്ന തരത്തിലാണ് പൂക്കളം ഒരുക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.