Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാർത്ഥി കിണിറ്റിൽ വീണ് മരിച്ചു.

26 Aug 2026 19:17 IST

santhosh sharma.v

Share News :

കോട്ടയം: കുറവിലങ്ങാട് ഡിഗ്രി വിദ്യാർത്ഥി കിണിറ്റിൽ വീണ് മരിച്ചു.

കുറവിലങ്ങാട് ദേവമാതാ കോളേജ് ഡിഗ്രി വിദ്യാർത്ഥി തോട്ടുവ നായരുമലയിൽ സോളമൻ (18) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.  

കിണറിന്റെ സമീപം നിന്നിരുന്ന സോളമൻ കാൽ വഴുതി കിണറ്റിൽ വീഴുക ആയിരുന്നുവെന്നാണ് സംശയിക്കുന്നത്. ഉടൻ തന്നെ കുറവിലങ്ങാട് പോലീസും നാട്ടുകാരും ചേർന്ന് സോളമനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

Follow us on :

More in Related News