Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2026 21:30 IST
Share News :
വയനാട് കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം
വയനാട്: കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശിയായ മഹേഷ് ആണ് മരിച്ചത്.
കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും. ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയ മഹേഷിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ അന്വേഷിക്കുകയായിരുന്നു. തുടർന്ന് വിശ്രമമുറിയിൽ മഹേഷിനെ മരിച്ചനിലയിൽ കണ്ടെത്തി.
ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.