Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയ തലമുറയ്ക്ക് പഴമയെ പകർന്ന് നൽകി ഈ ഓണം ആഘോഷിക്കണം; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എം.എ യൂസഫലി

25 Aug 2026 21:06 IST

NewsDelivery

Share News :

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഉത്സവമായിട്ടാണ് ഓണത്തെ കൊണ്ടാടുന്നത്. ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം.ലോകമെങ്ങുമുള്ള മലയാളികൾ ജാതിമതഭേതമന്യേ ഓണം ആഘോഷിക്കുന്നു.

കേരളം പ്രതികൂല കാലവസ്ഥയിലൂടെ കടന്നു പോവുകയാണെന്നും അതിനെ തരണം ചെയ്യുമെന്നും അദ്ദേഹം ഓണ സന്ദേശത്തിലൂടെ പറഞ്ഞു. മഴക്കെടുതിയും പ്രളയക്കെടുതിയും ഈ ഓണനാളിലെ ദുരിതമാണ്. പ്രവാസലോകത്തെ സംബദ്ധിച്ച് യുദ്ധകാലത്തിലൂടെ കടന്നു പോകുകയാണ്, ഗൾഫിലെ വിശാലഹൃദയരായ ഭരണാധികാരികൾ അവിടുത്തെ പൗരന്മാരോടൊപ്പം തന്നെ നമ്മുടെ പൗരന്മാരേയും ചേർത്ത് പിടിക്കുകയാണ്. മലയാളികൾ ഒത്തു ചേരുന്ന എല്ലാ കൂട്ടായ്മകളും ഓണം ആഘോഷിക്കുന്നത് സന്തോഷം പകരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഓണനാളിൽ പ്രവാസി സഹോദരങ്ങൾക്ക് ഒരു സാധനത്തിനും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ആവശ്യസാധനങ്ങളുടെ ലഭ്യത ലുലുസ്റ്റോറുകളിൽ ഉറപ്പാക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.

പുതിയ തലമുറയിലെ കുട്ടികൾക്ക് പഴമയുടെ പാരമ്പര്യം പകർന്ന് നൽകേണ്ടത് അനിവാര്യമാണ്. ഓണസദ്യയും ഓണാഘോഷങ്ങളും രണ്ട് തലമുറ ഒരുമിച്ചാഘോഷിക്കുമ്പോൾ പഴയകാര്യങ്ങൾ പുതിയ തലമുറയ്ക്കും കൈമാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലത്ത് പഴമയും പുതുമയും ഒരുമിപ്പിച്ച് ഓണം ആഘോഷിക്കണമെന്നും അദ്ദേഹം ഓണ സന്ദേശത്തിലൂടെ പറഞ്ഞു.

Follow us on :

More in Related News