Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂത്ത കുട്ടിയെ സ്കൂളിലയച്ച് തിരികെ വന്നപ്പോൾ ഇളയ കുഞ്ഞ് മരണപ്പെട്ട നിലയിൽ

07 Feb 2025 22:26 IST

Enlight Media

Share News :

വർക്കല ഇടവയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ് – രേഷ്ന ദമ്പതികളുടെ 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. രാവിലെ കുഞ്ഞിന് മുലപ്പാൽ നൽകിയശേഷം കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു. മൂത്ത കുട്ടിയെ അമ്മ സ്കൂളിൽ അയച്ചശേഷം തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. അയിരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണമെന്നാണ് നിഗമനം. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും മറ്റ് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Follow us on :

More in Related News