Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2026 16:16 IST
Share News :
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കുര്യൻ ജോസഫ് ആശുപത്രിയിൽ മരിച്ചത്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ 11ന് വീട്ടിൽ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ ഭാര്യ ഷെർളി കുഴഞ്ഞുവീണു.
ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബന്ധുക്കൾ സംസ്കാരച്ചടങ്ങുകൾക്കായി പള്ളിയിലേക്ക് മടങ്ങി. ഇതിനിടെ കുര്യൻ ജോസഫിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഷെർളിയും മരിച്ചതായി ആശുപത്രിയിൽനിന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
പാലായിലെ ആദ്യകാല വ്യാപാരിയും കുറിയർ സ്ഥാപന ഉടമയുമായിരുന്നു കുര്യൻ ജോസഫ്. എടത്വാ പച്ചക്കാവിൽ കുടുംബാംഗമാണ് ഷെർളി.
ഷെർളിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒൻപതിന് വീട്ടിലെത്തിച്ച്. 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെന്റ് ജോർജ് ലാലം പുത്തൻപള്ളി കല്ലറയിൽ ഭർത്താവിനൊപ്പം സംസ്കരിക്കും.
Follow us on :
More in Related News
Please select your location.