Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2026 14:31 IST
Share News :
മാഹി: മാഹിക്കും വടകരയ്ക്കും ഇടയിലുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിൽ ടിപ്പർ ലോറി ട്രാക്കിലേക്ക് മറിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന കിഴക്കേ പ്ലാറ്റ്‌ഫോമിലേക്കാണ് ടിപ്പർ ലോറി മറിഞ്ഞത്. തുടർന്ന് ലോറി ട്രാക്കിലേക്ക് വീണതോടെ ഇതുവഴി കടന്നുപോകേണ്ട ട്രെയിനുകളുടെ സർവീസ് തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് ആ സമയത്തു കടന്നു പോകേണ്ടേ ട്രെയ്നുകൾ മാഹിയിലും തലശേരിയിലും പിടിച്ചിട്ടു.
Follow us on :
More in Related News
Please select your location.