Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2025 21:12 IST
Share News :
പീരുമേട്: പീരുമേട് തോട്ട
മേഖലയിലെ അനിഷേധ്യനേതാവായിരുന്ന വാഴൂർ സോമൻ എം.എൽ.എക്ക്കണ്
ണിരിൽ കുതിർന്ന അന്ത്യാജ്ഞലി . സംസ്കാരം നടത്തിയ സ്മൃതി മണ്ഡപത്തിനരുകിൽ ആയിരക്കണക്കിന് ജനങ്ങൾ തടിച്ചു കൂടി. മൂന്ന് മണിക്ക് ഭവനത്തിൽ നിന്നും പുറപ്പെട്ട വിലാപയാത്ര നാലരയോടെ സ്മൃതി മണ്ഡപത്തിൽ എത്തിചേർന്നു.
സ്മൃതി മണ്ഡപത്തിനു മുന്നിലും നിരവധി പേർ ഭൗതിക ശരീരം കാണാനെത്തി. 4.45 ന് പോലീസിൻ്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ഭൗതികദേഹം സംസ്കരിച്ചു.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. രാജൻ, പി.പ്രസാദ്, ചിഞ്ചുറാണി,ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, എഡിഎം ഷൈജു പി. ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ് എന്നിവരും സ്മൃതി മണ്ഡപത്തിലെത്തി.
എം എൽ എമാരായ കെ.യു. ജനീഷ് കുമാർ, ആൻ്റണി ജോൺ, സി.കെ. ആശ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ,
മുൻ മന്ത്രിമാരാ വി.എസ്. സുനിൽ കുമാർ, ' കെ.പി. രാജേന്ദ്രൻ മുൻ എം പിമാരായ
അഡ്വ. ജോയ്സ് ജോർജ്, ടി.ജെ. ആഞ്ചലോസ്,
മുൻ എം എൽ എ മാരായ
രാജു എബ്രഹാം, ജോസഫ് വാഴയ്ക്കൻ, കെ പ്രകാശ് ബാബു, ബാബു പോൾ, ഇ എസ് ബിജി മോൾ, വിവിധ കക്ഷി നേതാക്കളായ റോയ് കെ പൗലോസ്, സി. വി വർഗീസ്
സി.എസ്സ് ഐ ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ്പ് റൈ റ്റ്. റവ. കെ.ജി.ദാനിയൽ, ടഷറർ റവ. പി. സി മാത്തു കുട്ടി, സമീപ പ്രദേശത്തുള്ള വിവിധ ക്രൈ സ്തവ സഭകളിലെ വികാരിമാർ, സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വ്യക്തികൾ, തോട്ടം തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങി ആയിരക്കണക്കിനാളുകൾ സ്മൃതി മണ്ഡപത്തിലെത്തി അന്ത്യാഭിവാദം അർപ്പിച്ചു.
Follow us on :
More in Related News
Please select your location.