Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുന്നു ; ജെ. മേഴ്സികുട്ടിയമ്മ.

30 Oct 2026 21:21 IST

santhosh sharma.v

Share News :

വൈക്കം: രാജ്യത്തെ തൊഴിലാളികളുടെ  അവകാശങ്ങളും ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.രാജ്യത്ത് നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെ പോരാടിയാണ് പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെ രാജ്യത്തെ തൊഴിലാളികൾ മുന്നോട്ടുപോകുന്നതെന്നും, രാജ്യത്ത് ഉള്ളവൻ അതിസമ്പന്നൻ ആവുകയും ഇല്ലാത്തവർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന നിലയാണ് ഉള്ളതെന്നും അവർ അഭിപ്രായപ്പെട്ടു. സിഐടിയു വിന്റെ നേതൃത്വത്തിൽ നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ പരമ്പരാഗത വ്യവസായവും ആധുനികവൽക്കണവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ്‌ കെ. ആർ സഹജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ. അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. കെ ഗണേശൻ, കെ. ബി രമ, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി .കെ ഹരികുമാർ, അഡ്വ. കെ. കെ രഞ്ജിത്ത്, പി. ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.  

Follow us on :

More in Related News