Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഐടിയു16-ാം സംസ്ഥാന സമ്മേളനം; വെള്ളൂരിൽ സെവൻസ് ഫുട്‌ബോൾ മത്സരം ആരംഭിച്ചു.

30 Oct 2026 21:06 IST

santhosh sharma.v

Share News :

വൈക്കം: സി.ഐ.ടി.യു 16-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളൂരിൽ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്‌ബോൾ മത്സരം ആരംഭിച്ചു. കെ. എസ് ഗോപാലൻ എവറോളിംഗ് ട്രോഫിക്കും, ഇ. എം കുഞ്ഞുമുഹമ്മദ് ക്യാഷ് അവർഡിനും വേണ്ടി ഇറുമ്പയം വി. എസ് അച്ചുതാനന്ദൻ മെമ്മോറിയാൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 30, 31 തീയ്യതികളിലായി നടക്കുന്ന മത്സരം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ. റജി സഖറിയ ഉദ്ഘാടനം ചെയ്തു.

സാജൻ ജി മാത്യു അദ്ധ്യക്ഷത വഹിച്ചു. 

സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി സി.എം കുസുമൻ, സി.ഐ.ടി. യു ഏരിയ പ്രസിഡന്റ് സി. എം രാധാകൃഷ്ണൻ, സന്ദീപ്, എ. കെ രജീഷ്, ആർ. രോഹിത്, ജയ അനിൽ, ആർ നികിത കുമാർ, ചാക്കോ ഡേവിഡ്, പി. കെ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് 7 മുതൽ നടക്കുന്ന മത്സരങ്ങളിൽ 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

Follow us on :

More in Related News