Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2026 19:20 IST
Share News :
കോട്ടയം: കോട്ടയത്ത് കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു. കൂരോപ്പട ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽനിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ 21ന് രാവിലെ 11.30ന് ആയിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. എബിസൺ ആണ് ഭർത്താവ്. ഇവാനിയ മകളാണ്. സംസ്കാരം നടത്തി.
Follow us on :
Tags:
More in Related News
Please select your location.