Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിലെ ഐ.എൻ.ടി.യു.സി നേതാവായിരുന്ന ടി.വി. ജോസഫിന്റെ 28-ാമത് ചരമ വാർഷിക സമ്മേളനവും എൻഡോവ്മെൻ്റ് വിതരണവും നടത്തി.

24 Apr 2026 15:25 IST

santhosh sharma.v

Share News :

വെള്ളൂർ: വെള്ളൂർ പത്രക്കടലാസ് നിർമ്മാണശാല ആധുനിക വൽക്കരിക്കണമെന്ന് തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി. വെള്ളൂർ പത്രക്കടലാസ് നിർമ്മാണശാല ആധുനിക രീതിയിൽ പുന:ക്രമീകരിക്കണമെന്നും മാലിന്യ സംസ്ക്കരണ പ്ലാൻ്റിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.കെ. ഷിബു ആവശ്യപ്പെട്ടു. കെ.പി.പി.എൽ എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ.ടി.യു.സിയും ടി.വി. ജോസഫ് സ്‌മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പത്രക്കടലാസ് നിർമ്മാണശാലയിലെ ഐ.എൻ.ടി.യു.സി നേതാവായിരുന്ന ടി.വി. ജോസഫിന്റെ 28-ാമത് ചരമ വാർഷിക സമ്മേളനവും എൻഡോവ്മെൻ്റ് വിതരണവും നടത്തിയ ചടങ്ങിലാണ് ഇതിനുള്ള ആവശ്യം ഉയർന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.സി.ജോഷി അധ്യക്ഷത വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിജി സുരേഷ്, കെ. ബിനിമോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യാക്കോസ് തോട്ടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ട്രേഡ് യൂണിയൻ നേതാക്കളായ ടി.ബി. മോഹനൻ, പി.വി. പൗലോസ്, കെ. ജെറോം, സുബിൻ മാത്യു, എം.വി. മാത്യു, അനുറാവുജി, സജിത, അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News