Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷം ഭക്തിസാന്ദ്രമായി..

21 Apr 2026 21:34 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷം ഭക്തിസാന്ദ്രമായി.രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതിഹോമം,ശ്രീരുദ്രജപം(11 ആവർത്തി),കലശാഭിഷേകം,ഉച്ചപൂജ,മഹാനിവേദ്യ സമർപ്പണം,ചുറ്റുവിളക്ക്(നെയ് വിളക്ക്),ദീപാരാധന,പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരുന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി.കെ.നാരായണന്‍കുട്ടി ശാന്തിയുടെയും,മേല്‍ശാന്തി എം.കെ.ശിവാനന്ദന്‍ ശാന്തിയുടെയും നേതൃത്വത്തിൽ 16 പുരോഹിതരുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു.വൈകിട്ട് ക്ഷേത്രാങ്കണത്തിൽ കലാപരിപാടികൾ അരങ്ങേറി.നിരവധി ഭക്തജനങ്ങളും,ക്ഷേത്ര മാതൃസമിതി അംഗങ്ങളും പ്രതിഷ്ഠാ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു.ശ്രീവിശ്വനാഥക്ഷേത്രം സമുദായ ദീപികായോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റ്മാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിൻറ് സെക്രട്ടറിമാരായ കെ.എസ്.അനിൽകുമാർ,കെ.കെ.സതീന്ദ്രൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. 

Follow us on :

More in Related News