Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2026 19:00 IST
Share News :
തലയോലപ്പറമ്പ് : സെന്റ് ജോർജ് പള്ളിയിൽ ഇടവക മധ്യസ്ഥനായ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. ഇടവക വികാരി റവ. ഫാ. സേവ്യർ ആവള്ളിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന് കുർബാന, ലദീഞ്ഞു, നൊവേന എന്നിവ അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കലിന്റെ കാർമികത്വത്തിൽ നടന്നു. ജനറൽ കൺവീനർ സിബി വടക്കേ മയ്യോട്ടിൽ, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ , തങ്കച്ചൻ കളമ്പുകാട്ട് , കേന്ദ്ര സമിതി വൈസ് ചെയർമാൻ ജോയ് അരയത്തേൽഎന്നിവർ നേതൃത്വം നൽകി. 25 ന് രാവിലെ 5.30ന് ആരാധന 6നും,9നും വിശുദ്ധ കുർബാന, ലദീഞ്ഞ്,നിത്യ സഹായ മാതാവിന്റെ നൊവേന. വൈകിട്ട് 5ന്ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന കാർമികൻ റവ. ഫാ.ജോഷി കളപറമ്പത്ത് പ്രസംഗം റവ.ഫാ..ജോസഫ് മേച്ചേരി തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം. തിരുനാൾ ദിനമായ 26 ന് രാവിലെ 5.30നും,7നും 9.30നും വിശുദ്ധകുർബാന വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന. കാർമികൻ റവ. ഫാ.ആന്റണി പള്ളിപ്പാട്ട് പ്രസംഗം റവ.ഫാ . അസ്സിൻ തൈപ്പറമ്പിൽ തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.