Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2026 17:18 IST
Share News :
മികച്ച ചിത്രം തുടരും
മികച്ച സംവിധായകൻ : ജിതിൻ കെ ജോസ്
മികച്ച നടൻ : ഷമ്മി തിലകൻ
മികച്ച നടി :ആതിര സുധീർ
ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം: ആലപ്പി അഷ്റഫ്
സംഗീതശ്രേഷ്ഠ പുരസ്ക്കാരം: എം.ജി. ശ്രീകുമാർ
തിരു: പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് ഒരുക്കുന്ന 8-ാം മത് പ്രേംനസീർ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ജൂറി ചെയർമാനും സംവിധായകനുമായ തുളസിദാസ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരം സംവിധായകൻ ആലപ്പി അഷ്റഫിനും, സംഗീത ശ്രേഷ്ഠ പുരസ്‌കാരം ഗായകൻ എം.ജി. ശ്രീകുമാറിനും സമർപ്പിക്കും. എം രൺജിത് നിർമ്മിച്ച തുടരും മികച്ച ചിത്രമായും, കളങ്കാവൽ സംവിധാനം ചെയ്ത ജിതിൻ കെ. ജോസ് മികച്ച സംവിധായകനായും,
വിലായത്ത് ബുദ്ധയിലെ അഭിനയ മികവിന് ഷമ്മിതിലകനെ മികച്ച നടനായും, ഉറ്റവർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആതിര സുധീറിനെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. അഗസ്‌ത്യതീർത്ഥം (സാമൂഹ്യ പ്രതിബദ്ധത ചിത്രം),കാട്ടാക്കട സജിത്ത് (സാമൂഹ്യ പ്രതിബദ്ധത സംവിധായകൻ), സഹനടൻ-അസീസ് നെടുമങ്ങാട് (ചിത്രം: വ്യസന സമേതം ബന്ധുമിത്രാദികൾ) ,
സഹനടി - മല്ലിക സുകുമാരൻ (ചിത്രം: വ്യസന സമേതം ബന്ധുമിത്രാദികൾ)
പുതുമുഖ നടൻ സുനീഷ് കെ ജാൻ (ചിത്രം:ക്രിസ്റ്റീന), പുതുമുഖ നടി : ജനനിസത്യജിത് (ചിത്രം:കേക്ക് സ്റ്റോറി), തിരകഥാകൃത്തുകാർ : ജിതിൻ കെ ജോസ്, ജിഷ്‌ണു ശ്രീകുമാർ (ചിത്രം: കളങ്കാവൽ), ഗാനരചന : ഡോ: സ്‌മിതാ പിഷാരടി (ചിത്രം: 4 സീസൺ സ്), സംഗീതം : റോണി റാഫേൽ (ചിത്രം: പോലീസ് ഡേ), ഗായകൻ : അൻവർ സാദത്ത് (ചിത്രം : ചാട്ടുളി), ഗായിക : ലീലാ ജോസഫ് (ചിത്രം : അം അ.) , പശ്ചാത്തല സംഗീതം : ബാബു ജോസ് (ചിത്രം: അഗസ്ത്യ തീർത്ഥം), ഛായാഗ്രഹണം: ഫൈസൽ അലി (ചിത്രം: കളങ്കാവൽ),
ഫിലിം പി.ആർ.ഒ: വാഴൂർ ജോസ്, സ്പെഷ്യൽ ജൂറി പുരസ്‌കാരങ്ങൾ: പ്രശാന്ത് മുരളി (സംവിധാനം ചിത്രം : ബട്ടർഫ്ളൈ ഗേൾ 85), ധന്യാ വിശ്വനാഥ് (നടി, ചിത്രം: ബട്ടർഫ്ളൈ ഗേൾ 85). പുരസ്ക്കാരങ്ങൾ മേയ് അവസാനം തിരുവനന്തപുരത്ത് നടക്കുന്ന താരനിശയിൽ സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി മെമ്പർമാരായ ചലച്ചിത്രനടൻ വഞ്ചിയൂർ പ്രവീൺ കുമാർ, ഫിലിം പി.ആർ ഒ . അജയ് തുണ്ടത്തിൽ, സംവിധായകൻ ജോളി മാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.