Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു

25 Apr 2026 07:29 IST

NewsDelivery

Share News :

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം.

ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. കത്തികൊണ്ട് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്റ്റി ലഹരിക്ക് അടിമയാണെന്നാണ് സൂചന. കൊലപാതകം നടക്കുമ്പോഴും ക്രിസ്റ്റി ലഹരി ഉപയോഗിച്ചിരുന്നു. മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഗീതമ്മ

Follow us on :

More in Related News