Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2026 21:05 IST
Share News :
പുന്നയൂർകുളം:മർച്ചന്റ്സ് അസോസിയേഷൻ 46-ആം വാർഷികവും,പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 21 ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.വ്യാപാരി വ്യവസായി എകോപന സമിതി ജില്ല പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിച്ചു.പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി,പ്രതിപക്ഷ നേതാവ് എ.ഡി.ധനീപ്,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി.ധർമ്മൻ,കെ.എച്ച്.ആബിദ്,മെമ്പർമാരായ ഷാജി തൃപ്പറ്റ്,ശോഭ പ്രേമൻ,ബുഷ്‌റ എന്നിവർ സംസാരിച്ചു.മുണ്ടത്തികോട് വെടിക്കെട്ട് നിർമ്മാണശാല അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും,ഒരുവർഷത്തിനുള്ളിൽ മരണമടഞ്ഞ മെമ്പർമാർക്ക് അനുശോചനവും രേഖപ്പെടുത്തി.യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.എം.പ്രകാശൻ സ്വാഗതവും,ജില്ലാ ഭരണസമിതി മെമ്പർ എം.വി.ജോസ് നന്ദിയും പറഞ്ഞു.നിയോജക മണ്ഡലം കൺവീനർ ജോജിതോമസ് വിവാഹ സഹായ നിധി വിതരണം ചെയ്തു.അഞ്ഞൂർ യൂണിറ്റ് പ്രസിഡന്റ് ലിയോൺ വാഴപ്പുള്ളി,വൈലത്തൂർ യൂണിറ്റ് പ്രസിഡന്റ് എ.കെ.ഉണ്ണികൃഷ്ണൻ,അണ്ടത്തോട് യൂണിറ്റ് പ്രസിഡന്റ് എം.മുഹമ്മതാലി,യൂണിറ്റ് സെക്രട്ടറിമാരായ വി.ജി.ബാലകൃഷ്ണൻ,എ.മുഹമ്മതാലി,ജോഷി തോമസ് തുടങ്ങിയവർ പങ്കെടുത്തു.ജനറൽ സെക്രട്ടറി ഐ.കെ.സച്ചിദാനന്ദൻ വാർഷിക റിപ്പോർട്ടും,ട്രഷറർ വി.കെ.അബ്ദുൾ ഷുക്കൂർ കണക്കും അവതരിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.