Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യതാപമേറ്റു.

24 Apr 2026 18:28 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് സൂര്യതാപമേറ്റ വീട്ടമ്മ ചികിത്സതേടി. വൈക്കം നഗരസഭ കാരയില്‍ ഭാഗത്ത് അരുണേന്ദുവില്‍ വിജി ഇന്ദ്രപാലൻ(63) നാണ് സൂര്യതാപമേറ്റത്. മുഖത്തും കൈകളിലുമാണ് പൊള്ളലേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പാചകവാതകം തീര്‍ന്നതോടെ വീടിനു പുറത്തെ വിറകടുപ്പിലായിരുന്നു പാചകം. ഇതിനാവശ്യമായ വിറക് പറമ്പിൽ നിന്നും ശേഖരിക്കുന്നതിനിടെയാണ് സൂര്യതാപമേറ്റത്. മുഖത്തെയും കൈകളിലേയും തൊലിപ്പുറത്ത് നീറ്റലും നീര്‍കുമിളകളും കണ്ടതോടെ വീട്ടമ്മ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

Follow us on :

More in Related News