Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2026 21:54 IST
Share News :
വള്ളിക്കുന്ന്: രവിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവീകരണകലശം ആചാര്യവരണത്തോടെ ആരംഭിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെറമംഗലത്ത്മന നാരായണൻ നമ്പൂതിരി, മേൽശാന്തി കക്കൂത്ത് മന ശിവ പ്രതാപ് നമ്പൂതിരി തുടങ്ങിയവരാണ് ആചാര്യർ,
ബ്രഹ്മശ്രി ചെറമംഗലത്ത് മന നാരായണൻ നമ്പൂതിരി വൈകിട്ട് വേദിയിൽ നടന്ന പരിപാടിയുടെ ഭദ്രദീപം തെളിയിച്ചു. ഏപ്രിൽ 22-മുതൽ മെയ് 2 വരെയാണ് നവീകരണകലശം നടക്കുന്നത് .രണ്ടാം ദിവസമായ ഇന്ന് (വ്യാഴാഴ്‌ച) വൈകിട്ട് 6.30ന് പ്രമോദ് ഐക്കരപ്പടിയുടെ ധർമ പ്രഭാഷണം നടക്കും .ഓരോ ദിവസവും വിവിധങ്ങളായ കലശക്രിയകൾക്കും ഹോമങ്ങൾക്കും ശേഷം എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികൾ ഉണ്ടാകും. അഞ്ചാം ദിവസമായ 26 ഞായറാഴ്ച പ്രശാന്ത് വർമയുടെ മാനസജപലഹരി എന്ന പരിപാടിയും ഏഴാം ദിവസം ഉദയം മുതൽ അസ്തമയം വരെ നാമജപം, എട്ടാം ദിവസം ഏപ്രിൽ 29 ബുധനാഴ്ച 6. 30ന് ആശാ സുരേഷിന്റെ സോപാന സംഗീതം, ഒമ്പതാം ദിവസം ഏപ്രിൽ എട്ടിന് വ്യാഴാഴ്ച മഹാഗണപതിഹോമം, ഭഗവതിസേവ ,എന്നീ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. മെയ് രണ്ടിന് മഞ്ജു വി നായർ സംഘം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.