Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2026 20:29 IST
Share News :
കടുത്തുരുത്തി; ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു അകത്ത് താമസിക്കുകയും ആത്മഹത്യാ ഭീഷിണി മുഴക്കുകയും ചെയ്ത കുടുംബാംഗങ്ങളെ ഒഴിപ്പിച്ചത് കോടതിയുടെ ഉത്തരവ് നേടി, നിയമാനുസൃതമെന്ന് ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീട്ടുകാര്‍ക്കെതിരെ പ്രതികാര നടപടിയായിട്ടല്ല ബാങ്ക് നടപടിയെടുത്തത്. നിയമാനുസൃതമായ നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കിയതെന്നും ബാങ്ക് അധികൃതര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കോതനല്ലൂര്‍ തുവാനിസ മണ്ണാരകത്ത് വീട്ടില്‍ എം.ജി. അജിയെയും രണ്ട് പെണ്‍ മക്കളെയുമാണ് അധികൃതരെത്തി വീട്ടില്‍ നിന്നും ഒഴിപ്പിച്ചത്. അജികുമാറിന്റെ പേരിലുള്ള വീടും സ്ഥലവും ഈട് വച്ചു കടുത്തുരുത്തി അര്‍ബന്‍ ബാങ്കില്‍ 2011ല്‍ കുടുംബം 25 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതടെ പലിശയടക്കും 47 ലക്ഷത്തോളം രൂപ കുടിശിഖയായതിനെ തുടര്‍ന്നാണ് ബാങ്ക് നടപടി സ്വീകരിച്ചത്. ബാങ്കിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്ക് മുമ്പ് വീടും സ്ഥലവും ജപ്തി ചെയ്യുകയും വില്‍പന നടത്തുകയും ചെയ്തതിരുന്നതായി അര്‍ബന്‍ ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജപ്തി ചെയ്ത വീട് മാര്‍ച്ച് 13ന് ബാങ്ക് അധികൃതരെത്തി താക്കോലിട്ട് പൂട്ടിയിരുന്നു. തുടര്‍ന്ന് കടക്കെണി ആശ്വാസ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാങ്കിന്റെ മുന്നില്‍ അജികുമാറും ഭാര്യ സവിതയും വിഷ ദ്രാവകവുമായെത്തി ആത്മഹത്യ ഭീഷണി മുഴുക്കുകയും രാത്രിയില്‍ വീടിന്റെ താഴ് തകര്‍ത്ത് അനധികൃതമായി വീടിനുള്ളില്‍ കയറി താമസം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. അനുകൂല വിധി ലഭിച്ചതോടെ ബാങ്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഈ വസ്തു ലേലത്തില്‍ പിടിച്ച ആള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറുകയായിരുന്നുവെന്നും വീട് ഇടിച്ചുനിര്‍ത്തിയ സംഭവത്തില്‍ ബാങ്കിന് ഉത്തരവാദിത്തം ഇല്ലെന്നും ബാങ്ക് ചെയര്‍മാന്‍ എം.കെ. സാംബുജി അറിയിച്ചു. വീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തെ ഇറക്കിവിടാന്‍ ബാങ്ക് അധികൃതര്‍ പോലീസ്, ഫയര്‍ ഫോര്‍ഴ്‌സ്, ആംബുലന്‍സ് എന്നിവയുടെ സഹായം തേടിയിട്ടില്ലെന്നും ഇവരെല്ലാം എത്തിയത് കോടതി നിര്‍ദേശമനുസരിച്ചാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്ക് ചെയര്‍മാന്‍ എം.കെ. സാംബുജി, വൈസ് ചെയര്‍മാന്‍ അഡ്വ ജോജി അലക്‌സ്, ഭരണസമിതിയംഗങ്ങളായ ജെറി ചെറിയാന്‍, കെ.വി. തോമസ്, ജനറല്‍ മാനേജര്‍ ജെയിംസ് തോമസ് എന്നിവര്‍ കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.