Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2026 20:37 IST
Share News :
വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വർണ്ണാഭമായി.ആയിരങ്ങളാണ് മഹോത്സവത്തിന് സാക്ഷ്യം വഹിച്ചത്.ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിശേഷാൽ പൂജകൾ നടന്നു.വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി അഴകത്ത് പ്രകാശൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.ഉച്ചതിരിഞ്ഞ് 3-ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ നടന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് ഗുരുവായൂർ ദേവസ്വം ഗജവീരൻ അതുൽ കൃഷ്ണൻ ദേവിയുടെ തിടമ്പേറ്റി.വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷകമ്മിറ്റികളുടെ ഗജവീരന്മാർ മേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിൽ സംഗമിച്ച് വൈകിട്ട് 6.30-ന് ചൊവ്വല്ലൂർ മോഹനൻ്റെ നേതൃത്വത്തിൽ മേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പ് നടന്നു.തുടർന്ന് കാവടി,തിറ,തെയ്യം,നാടൻ കലാരൂപങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.കുതിരയെടുക്കൽ ചടങ്ങിന് ശേഷം,വടക്കൻ വാതിൽ തുറന്ന് പറവെപ്പ് നടന്നു.തായമ്പക,നവോദയ കലാവേദിയുടെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഭിഷേകിൻ്റെ നേതൃത്വത്തിൽ നടപ്പുരമേളം എന്നിവയുണ്ടായി.ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.