Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗൃഹനാഥനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ.

24 Apr 2026 11:14 IST

santhosh sharma.v

Share News :

വൈക്കം: ഗൃഹനാഥനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ടി.വി പുരം മൂത്തേടത്ത് കാവ് കണ്ണംകുളത്ത് ബാലചന്ദ്രൻ (64) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow us on :

More in Related News