Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരൂരിലേക്ക് പോകാന്‍ അനുമതി തേടി വിജയ്, നിരസിച്ച് പൊലീസ്. വിജയിയുടെ വസതിയിൽ ബോംബ് ഭീഷണി

29 Sep 2025 09:33 IST

Enlight News Desk

Share News :

ചെന്നൈ: ദുരന്തഭൂമിയായി മാറിയ കരൂരിലേക്ക് പോകാന്‍ അനുമതി തേടി തമിഴക വെട്രി കഴകം (ടിവികെ) നേതാവും തമിഴ് നടനുമായ വിജയ്. എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചു. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെന്ന് ടിവികെ അറിയിച്ചു. പൊലീസ് അനുമതി നിഷേധിച്ചതില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ടിവികെ. മദ്രാസ് ഹൈക്കോടതിയെയാണ് ടിവികെ സമീപിക്കാനൊരുങ്ങുന്നത്. പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

അതേ സമയം വിജയിയുടെ ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ പരിശോധന നടത്തി. .

സ്‌നിഫർ ഡോഗ്സിനെയും ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിനെയും നീലങ്കരൈയിലെ വിജയിയുടെ വസതിയിൽ വിന്യസിച്ചു. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നുള്ള 15 അധിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നിലവിലുള്ള സുരക്ഷാ വലയം ശക്തിപ്പെടുത്തി. ഭീഷണി സന്ദേശത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്

വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ കരൂരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.തമിഴ്‌നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് പാർട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനിലും (NHRC) പരാതി നൽകിയിട്ടുണ്ട്.

Follow us on :

More in Related News