Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2026 16:07 IST
Share News :
വൈക്കം: കോട്ടയം ജില്ലയിലെ അർബൻ സഹകരണ ബാങ്ക് വിഭാഗത്തിൽ മികച്ച പ്രവർത്തനത്തിനുള്ള ''പ്രവർത്തന മികവ് പുരസ്കാരം" വൈക്കം അർബൻ ബാങ്കിന്. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ ജില്ലാതല സമാപന സമ്മേളനത്തോടു ബന്ധിച്ച കോട്ടയം തിരുനക്കരയിൽ നടന്ന ചടങ്ങിൽ വച്ച്
വിനു ജോബ് എം എൽ എ യിൽ നിന്നും
ബാങ്ക് ചെയർമാൻ വി എസ് കുമാർ, വൈസ് ചെയർമാൻ ബി അനിൽകുമാർ, ജനറൽ മാനേജർ പി. ജയലക്ഷ്മി, അസി. ജനറൽ മാനേജർ എം. സ്മിത, ഭരണ സമിതി അംഗങ്ങളായ എൻ സി തോമസ്, ഷഡാനനൻ നായർ, എം.ജയകുമാർ ബ്രാഞ്ച് മാനേജർമാരായ അർ.ശ്രീലത വി.ആർ.ഹരീന്ദ്രൻ എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.
നാട്ടകം സുരേഷ് എംഎൽഎ, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫില്‍സണ്‍ മാത്യൂസ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ ജോണ്‍സണ്‍ പുളിക്കീല്‍, അഡ്വ. പി. സതീശ് ചന്ദ്രന്‍ നായര്‍, ടി.സി വിനോദ്, കോട്ടയം കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് അഡ്വ. ജി. ഗോപകുമാര്‍, ജോയിന്‍റ് രജിസ്ട്രാര്‍ എസ്. നസീര്‍, ഓഡിറ്റ് വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ ജയമ്മ പോള്‍, കേരള ബാങ്ക് ജോയിന്‍റ് ഡയറക്ടര്‍ എം.പി. അനില്‍കുമാര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.