Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എൻ. എം താഹയുടെ നിര്യാണം; അനുശോചന സമ്മേളനം നടത്തി.

02 Aug 2026 20:23 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് :വൈക്കത്തെ മുതിർന്ന

കോൺഗ്രസ് നേതാവ് എൻ. എം താഹയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാവേലി ജംഗ്ഷനിൽ അനുശോചന സമ്മേളനം നടത്തി. കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ഫ്രാൻസിസ് ജോർജ് എം. പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ. സലിം, ഫിൽസൺ മാത്യൂസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ മോഹൻ.ഡി ബാബു, ബി.അനിൽകുമാർ, അഡ്വ.പി.പി സിബിച്ചൻ, പി.വി.പ്രസാദ്, കെ.ശെൽവരാജ് ,സാബു പി മണലോടി ,പി.ജി ബിജു കുമാർ, കെ കെ സിദ്ദിഖ്,

അഡ്വ.ജെയിംസ് കടവൻ, കെ. കെ 

മോഹനൻ, പി.ഡി. ഉണ്ണി, എസ്. ഡി. സുരേഷ് ബാബു, ലൂക്ക് മാത്യൂ, വി.സി. ജോഷി, എസ്.ജയപ്രകാശ്, കെ.ജെ സണ്ണി, എൻ.സി തോമസ്, എം.ആർ ഷാജി തുടങ്ങിയവർ

പ്രസംഗിച്ചു.

Follow us on :

More in Related News