Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2026 21:29 IST
Share News :
വൈക്കം: വൈക്കം നടേൽ ലിറ്റിൽ ഫ്ളവർ പള്ളിയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ പ്രദക്ഷിണം ഭക്തി സാന്ദ്രമായി.
തിരുനാൾ ആഘോഷത്തിൻ്റെ പ്രധാന ചടങ്ങായ പട്ടണ പ്രദക്ഷിണത്തിലാണ് വിശുദ്ധയുടെ രൂപം അലങ്കൃതമായ രഥത്തിൽ എഴുന്നള്ളിച്ചത്. നഗരം ചുറ്റി നീങ്ങിയ പ്രദക്ഷിണത്തിന് പൊൻ - വെള്ളി കുരുശുകളും മുത്തുകുടകളും വർണ്ണക്കൊടികളും വാദ്യമേളങ്ങളും മിഴിവേകി. വെൽഫെയർ സെന്ററിൽ നിന്നും ആരംഭിച്ച പ്രദക്ഷിണത്തിന് ഇടവക വികാരി ഫാ. ആന്റണി പരവര, സഹവികാരി ഫാദർ ഷിബു ചാത്തനാട്ട്, തിരുനാൾ കൺവീനർ റോയ് വർഗ്ഗീസ്, ട്രസ്റ്റിമാരായ തോമസ് പാലയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇടവകയിലെ മുഴുവൻ കുടുംബങ്ങളും ചേർന്നാണ് ഈ വർഷത്തെ പെരുനാൾ നടത്തുന്നത്. രാവിലെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധയുടെ രൂപം അലങ്കൃതമായ വാഹനത്തിൽ വെൽഫെയർ സെന്ററിലേയ്ക്ക് എഴുന്നള്ളിച്ചു. വൈകിട്ട് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. നിഖിൽ പടയാട്ടി മുഖ്യ കാർമ്മികനായി. ഫാദർ ജോയിംസ് പനവേലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഞായറാഴ്‌ച തിരുനാൾ ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. നിക്കോളോസ് പുന്നയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. സനു പുതുശ്ശേരി തിരുനാൾ സന്ദേശം നൽകും.
മരിച്ചവരുടെ ഓർമ്മ ദിനമായ തിങ്കളാഴ്ച
രാവിലെ 6 ന് വിശുദ്ധ കുർബാനയെ തുടർന്ന് സെമിത്തേരിയിൽ ഒപ്പീസ് നടക്കും.
Follow us on :
Tags:
More in Related News
Please select your location.