Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വീടിനുള്ളിൽ മൂർഖൻ്റെ കടിയേറ്റു; അഞ്ചാം ക്ലാസ് വിദ്യാഥിനിയുടെ നില ഗുരുതരം.

07 May 2026 11:10 IST

santhosh sharma.v

Share News :

വൈക്കം: വീടിനുള്ളിൽ മൂർഖൻ്റെ കടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാഥിനിയുടെ നില ഗുരുതരം. ബുധനാഴ്ച രാത്രി 8 മണിയോടെ വൈക്കം തോട്ടുവക്കത്താണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിനി തോട്ടുവക്കം കാവുമ്മേൽ ജിജോയുടെ മകൾ അന്നക്കാണ് കടിയേറ്റത്. മുറിക്കുള്ളിലെ അലമാരയിൽ നിന്നും പുസ്തകം എടുക്കുന്നതിനിടെ അലമാരയുടെ അടിയിൽ പതുങ്ങിക്കിടന്ന മൂർഖൻ അന്നയുടെ കാലിൽ കടിക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികളും മറ്റും ഓടിയെത്തി മുറിക്കുള്ളിൽ പതുങ്ങിയിരുന്ന മൂർഖനെ പിന്നീട് പിടികൂടി. അന്നയെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Follow us on :

More in Related News