Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 14:31 IST
Share News :
ചെന്നെ : തമിഴ്നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. AIADMK എൻഡിഎ സഖ്യം വിട്ടേക്കും. ടി വി കെയെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് എഐഎഡിഎംകെയുടെ നീക്കം. നാൽപതിൽ അധികം നിയുക്ത എം എൽ എമാർ ടി വി കെയെ പിന്തുണയ്ക്കും, എന്നാൽ ഭരണത്തിൽ പങ്കാളിയാവില്ല. ടിവികെയ്ക്ക് നിബന്ധനകളില്ലാതെ പിന്തുണ നൽകാൻ കോൺഗ്രസും തീരുമാനിച്ചു. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം എടുത്തത്. മുതിർന്ന നേതാക്കളായ സി വി ഷൺമുഖത്തിൻ്റെയും എസ് പി വേലുമണിയുടെയും സംയുക്ത തീരുമാനം. ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി തീരുമാനത്തിന് സമ്മതം മൂളിയെന്നാണ് സൂചന.
സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 234ൽ 47 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ വിജയിച്ചത്. അതേസമയം ടിവികെ ആകട്ടെ, 108 സീറ്റുകൾ പിടിച്ചാണ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയത്. സർക്കാർ രൂപീകരണത്തിന് 118 സീറ്റുകൾ ആവശ്യമായതിനാൽ 10 എംഎൽഎമാരുടെ പിന്തുണ കൂടി ടിവികെയ്ക്ക് ആവശ്യമുണ്ട്. ഇതോടെ ആണ് കോൺഗ്രസ്, ഇടത് കക്ഷികളെ ടിവികെ നേതൃത്വം സമീപിച്ചത്.
എൻഡിഎ സഖ്യം വിടുമെന്ന കാര്യത്തിൽ എഐഎഡിഎംകെ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വളരെ നിർണായകമായ നീക്കത്തിലേക്കാണ് എഐഎഡിഎംകെ കടക്കുന്നത്. വിജയ് ഇന്ന് ചെന്നൈയിലെത്തുന്ന ഗവർണറുമായി കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കുകയും ചെയ്യും. നാളെ രാവിലെ 11.30 ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.
Follow us on :
Tags:
More in Related News
Please select your location.