Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കേരള മാപ്പിള കലാ അക്കാദമി

20 Jul 2026 13:32 IST

Jithu Vijay

Share News :

തിരുരങ്ങാടി : കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ ക്യാമ്പയിൻ വിജയിപ്പിക്കാൻ തിരുരങ്ങാടി ചാപ്റ്റർ യോഗം തീരുമാനിച്ചു. ജൂലൈ അവസാന വാരത്തിൽ വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലുമായി ബോധവത്കരണ പരിപാടികളും പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പൂർണ പിന്തുണയും സഹകരണവും നൽകാനും യോഗം തീരുമാനിച്ചു.


തിരുരങ്ങാടിയിൽ ചേർന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.പി. നസീമ ടീച്ചർറിപ്പോർട്ട് അവതരിപ്പിച്ചു.

ശബാന ചെമ്മാട്, മലയിയിൽ ഇബ്രാഹിം, ഫിറോസ് ഖാൻ, വഹീദ ചെമ്പ, അഷ്‌റഫ് ഓനാരി, ആരിഫ് വലിയാട്ട്, എം.വി. റഷീദ് എന്നിവർ പ്രസംഗിച്ചു. നുഹ ഖാസിം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

Follow us on :

More in Related News