Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 18:27 IST
Share News :
തലയോലപ്പറമ്പ്: സെന്റ് ജോർജ് പാരിഷ് ഫാമിലി യൂണിയൻ പൊതി മേഴ്സി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ.ഫാ. സേവ്യർ ആവള്ളിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, ട്രസ്റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ , തങ്കച്ചൻ കളമ്പുകാട്ട്, കേന്ദ്രസമിതി വൈസ് ചെയർമാൻ എ.എസ് ഇമ്മാനുവൽ അരയത്തേൽ, സെക്രട്ടറി ബേബി പോളച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.
ഫിസിഷ്യൻ, സർജറി, ഓർത്തോ, പൾമനറി, ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു . ശ്വാസകോശ രോഗ നിർണയം, പ്രഷർ, ഷുഗർ തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി നടത്തി.അത്യാവശ്യമായ മരുന്നുകളും സൗജന്യമായി നൽകി. 500 ഓളം പേർ ക്യാമ്പിൽ പരിശോധനകൾക്കായി എത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.