Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 12:54 IST
Share News :
കോഴിക്കോട് : ഭാരതത്തിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും കർക്കിടകമാസം ഭക്തിപൂർവം രാമായണ മാസമായി ആചരിച്ചുവരുന്നു. ശ്രീരാമന്റെ അവതാരചരിത്രം വിവരിക്കുന്ന ശ്രീമദ് വാൽമീകി രാമായണം ആറ് കാണ്ഡങ്ങളിലായി മഹർഷി വാൽമീകി രചിച്ച ആദികാവ്യമാണ്.
രാമായണ പാരായണം മനുഷ്യന്റെ ആത്മീയ ഉന്നമനത്തിനും മാനസിക ശാന്തിക്കും ധാർമിക ജീവിതത്തിനും വഴികാട്ടുന്നതാണെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. സന്താനലാഭം, വിദ്യാവിജയം, ഐശ്വര്യം, ശത്രുനിവാരണം, ആരോഗ്യവും സമാധാനവും ഉൾപ്പെടെ ജീവിതത്തിലെ വിവിധ അനുഗ്രഹങ്ങൾ രാമനാമസ്മരണയിലൂടെയും രാമായണ പാരായണത്തിലൂടെയും ലഭിക്കുമെന്ന വിശ്വാസം ഭക്തജനങ്ങൾക്കിടയിൽ വ്യാപകമാണ്.
24,000 ശ്ലോകങ്ങൾ അടങ്ങിയ ശ്രീമദ് വാൽമീകി രാമായണം മനുഷ്യനെ ഈശ്വരസാന്നിധ്യത്തിലേക്ക് നയിക്കുന്ന മഹത്തായ ഉപാസനാമാർഗമാണെന്നും "ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ; ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ" എന്ന മഹാമന്ത്രജപം ഭക്തിക്ക് കൂടുതൽ ശക്തിപകരുന്നതാണെന്നും ഹനുമാൻ സേന ഭാരത് ചെയർമാൻ എ. എം. ഭക്തവത്സലൻ പറഞ്ഞു.
അഹല്യാമോക്ഷം, കബന്ധമോക്ഷം, ജടായുമോക്ഷം തുടങ്ങിയ ഭാഗങ്ങൾ പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യുന്നത് ആത്മീയ പുരോഗതിക്ക് സഹായകമാണെന്ന് വിശ്വാസമുണ്ട്. കർക്കിടകമാസത്തിലെ ജീവിതപ്രതിസന്ധികളെ അതിജീവിക്കാൻ നമ്മുടെ ഋഷിമുനിമാർ പകർന്ന ആത്മീയ പാരമ്പര്യമാണ് രാമായണ പാരായണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർക്കിടക മാസത്തിൽ എല്ലാ കുടുംബങ്ങളും രാമായണ പാരായണം ജീവിതത്തിന്റെ ഭാഗമാക്കി ആത്മീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ഹനുമാൻ സേന ഭാരത് ചെയർമാൻ എ. എം. ഭക്തവത്സലൻ ആഹ്വാനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.